പുതുവർഷത്തിന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ
2025 ന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ. ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലാണ് 12:00 ന് ആണ് ആദ്യ പിറവി. ഒരു കുവൈത്തി പെൺകുട്ടിയാണ് ജനിച്ചത്. കുവൈത്തിലെ പ്രധാന ആശുപത്രികളിലായി 13 കുവൈറ്റ് നവജാതശിശുക്കളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 21 നവജാതശിശുക്കളുമാണ് പിറന്നത്. ഫർവാനിയ ഹോസ്പിറ്റലിൽ ആദ്യ ജനനം: 12:21-ന് ഒരു ബിദൂനി കുട്ടി. രണ്ടാമത്: 12:22-ന് ഒരു ഇന്ത്യൻ കുട്ടി. മൂന്നാമത്തേതും നാലാമത്തേതും: 2:03 നും 7:10 നും സിറിയൻ പൗരത്വമുള്ള രണ്ട് കുട്ടികൾ. അഞ്ചാമത്: 7:48-ന് ഒരു ഈജിപ്ഷ്യൻ കുട്ടി. ആറാമത്: 8:30-ന് ഒരു ഇന്ത്യൻ പെൺകുട്ടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)