ജനുവരി ഒന്നുമുതൽ കുവൈറ്റിൽ വഴിയോര ഐസ്ക്രീം കച്ചവടം നിർത്തലാക്കും?
പുതിയ വർഷാരംഭം മുതൽ കുവൈറ്റിൽ മൊബൈൽ കാർട്ടികളിലുള്ള വഴിയോര ഐസ്‌ക്രീം വിൽപന നിർത്തലാക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വഴിയോരക്കച്ചവടക്കാരുടെ ഐസ്‌ക്രീം വിൽപന തടയാൻ ലക്ഷ്യമിട്ടുള്ള ഫീൽഡ് കാംപയ്നുകൾക്ക് പുതുവർഷം മുതൽ തുടക്കമാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് കാംപയ്ന് നേതൃത്വം നൽകുന്നത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളുടെയും തെരുവുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഐസ്‌ക്രീം കാർട്ടുകളുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മൊബൈൽ ഐസ്‌ക്രീം കാർട്ടുകൾ നടത്തുന്ന വഴിയോരക്കച്ചവടക്കാർക്ക് മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുള്ള ലൈസൻസിന്റെ സാധുത ഡിസംബർ 31ഓടെ അവസാനിക്കുന്നതായി കാബിനറ്റിന്റെ പബ്ലിക് സർവീസസ് കമ്മിറ്റി അറിയിച്ചു. ഈ തീയതിക്ക് ശേഷം, വെണ്ടർമാർ പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ അത്തരം എല്ലാ പ്രവർത്തനങ്ങളും നിരോധിക്കും. അത്തരം കച്ചവടക്കാർക്ക് പുതിയ വർഷത്തിലേക്ക് ലൈസൻസുകൾ പുതുക്കി നൽകില്ല. മൊബൈൽ ഐസ്‌ക്രീം കാർട്ട് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ അഭ്യർഥനയോട് മുനിസിപ്പാലിറ്റി അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)