കുവൈത്തിൽ കൊടും കുറ്റവാളിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കുവൈത്തിൽ കൊടും കുറ്റവാളിയും പിടികിട്ടാ പുള്ളിയുമായ തലാൽ ഹാമിദ് അൽ ഷമ്മരി എന്ന ബിദൂനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം അഭ്യർത്ഥിച്ചു.2008 മോഡൽ അമേരിക്കൻ നിർമ്മിത ഫോർ വീൽ ഡ്രൈവ് വാഹനവുമായാണ് ഇയാളെ അവസാനമായി കണ്ടത്. ആയുധധാരിയായി കറങ്ങുന്ന ഇയാളുമായി ഒരു സാഹചര്യത്തിലും ഇടപഴകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം രാജ്യത്തെ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു.നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ 112 എന്ന നമ്പറിൽ ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)