ഒരു ദിവസം കൂടി ബാക്കി; ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ളത് രണ്ടര ലക്ഷത്തോളം പ്രവാസികൾ
കുവൈറ്റിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിനല്ല സമയപരിധി നാളെ അവസാനിക്കും. ഇനിയും രണ്ടര ലക്ഷത്തോളം പ്രവാസികളാണ് നടപടികൾ പൂർത്തിയാക്കാനുള്ളത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം പ്രവാസികളും 90,000 സ്വദേശികളും 16,000 ബിദൂനികളുമാണ് ഇനിയും നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത്. നടപടികൾ പൂർത്തിയാക്കാനുള്ള പ്രവാസികളുടെ ബാങ്ക് അകൗണ്ട് ഉൾപ്പെടെയുള്ള ഇടപാടുകൾ ബുധനാഴ്ച മുതൽ മരവിപ്പിക്കുമെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ-ഒവൈഹാൻ വ്യക്തമാക്കി. കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ ഉൾപ്പെടേയുള്ള 12000 പേരുടെ വീടുകളിൽ എത്തിയാണ് ബയോ മെട്രിക് നടപടികൾക്കായി വിരലടയാളം എടുത്തത് എന്നും അദ്ദേഹം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)