Posted By Editor Editor Posted On

സിനിമാ- സീരിയൽ താരം ഹോട്ടലിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്നു രാവിലെ ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയൽ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ‌ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *