കുവൈത്തിൽ താമസ നിയമ ലംഘകർക്കുള്ള പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ
കുവൈത്തിൽ താമസ നിയമ ലംഘകർക്ക് എതിരെ ഏർപ്പെടുത്തിയ പുതുക്കിയ പിഴ ശിക്ഷ ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കുവാൻ താമസ കാര്യ വിഭാഗം
ആക്ടിംഗ് ഡയറക്ടർ, ബ്രിഗേഡിയർ ജനറൽ മസിയാദ് അൽ-മുതൈരി, വിവര സംവിധാന വിഭാഗത്തിനു കത്ത് അയച്ചു.പുതിയ നിയമ പ്രകാരം വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് കഴിയുന്ന തൊഴിൽ , കുടുംബ വിസകളിൽ ഉള്ളവർക്ക് എതിരെ ആദ്യ മാസം പ്രതി ദിനം 2 ദിനാറും രണ്ടാമത്തെ മാസം മുതൽ പ്രതി ദിനം 4 ദിനാറും പിഴ ചുമത്തും. ഇത് പരമാവധി 1200 ദിനാർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.വാണിജ്യ, കുടുംബ സന്ദർശക വിസകളിൽ എത്തി വിസാ കാലാവധി കഴിഞ്ഞു രാജ്യം വിടാത്തവർക്ക് എതിരെ പ്രതിദിനം 10 ദിനാർ ആയിരിക്കും പിഴ.ഇത് പരമാവധി 2000 ദിനാർ ആയി പരിമിതപ്പെടുത്തി.നവജാത ശിശുക്കളുടെ ജനനം
4 മാസത്തിനുള്ളിൽ രെജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 2000 ദിനാർ ആയിരിക്കും പിഴ. ഗാർഹിക തൊഴിലാളി ജോലി ഉപേക്ഷിച്ച് രാജ്യം വിട്ടാൽ നിശ്ചിത സമയത്തിനകം അറിയിപ്പ് നൽകാത്തവർക്ക് എതിരെ 600 ദിനാർ പിഴ ചുമത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)