Posted By Editor Editor Posted On

റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ്

റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന പുതിയ ഉത്തരവ് പ്രഖ്യാപിച്ച് കുവൈറ്റ്. ഇത്തരം പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് ഫ്‌ളോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് എന്ന സ്ഥാപനം ഈ ആവശ്യം ഉന്നയിച്ച് നേരത്തെ കത്ത് സമര്‍പ്പിച്ചിരുന്നു. ഈ കത്ത് പരിഗണിച്ചാണ് അമീര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കുവൈറ്റ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക ഉൽപ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന കുവൈറ്റിന്‍റെ പ്രഖ്യാപനം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *