കുവൈറ്റിൽ തെരുവുകളിൽ ഐസ്ക്രീം വില്പന; കർശന പരിശോധന
കുവൈറ്റിലെ തെരുവുകളിൽ ഐസ്ക്രീം വില്പന തടയുന്നതിനായി കർശന പരിശോധനയുമായി അധികൃതർ. പുതുവർഷത്തിൻ്റെ തുടക്കം മുതൽ മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം സംയുക്തമായി രാജ്യത്തുടനീളം തീവ്രമായ ഫീൽഡ് ക്യാമ്പയിനുകൾ നടത്തും. വഴിയോരത്തു ഐസ്ക്രീം വില്പന നടത്തുന്നവർക്ക് സാധുതയുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള അവസാന ദിവസം ഡിസംബർ 31 ആയി നിശ്ചയിച്ചതായി മന്ത്രിസഭയുടെ പൊതു സേവന സമിതിയെ അറിയിച്ചു. മൊബൈൽ ഐസ്‌ക്രീം വണ്ടികളെ സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രസ്താവന പുറത്തിറങ്ങിയിട്ടുണ്ട്. പബ്ലിക് സർവീസസ് കമ്മിറ്റി ഈ മാസം 22 ന് ചേർന്ന യോഗത്തിൽ മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുൾ ലത്തീഫ് അൽ മിഷാരിയുടെ കത്ത് അവലോകനം ചെയ്‌തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സുപ്രധാന നിയമങ്ങൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)