അറ്റകുറ്റപണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഇന്ന് അറ്റകുറ്റപണികൾ ആരംഭിക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ജനുവരി 4 വരെ തുടരും. അറ്റകുറ്റപ്പണി ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടും. രാവിലെ എട്ട് മുതൽ നാല് മണിക്കൂർ വരെയാണ് അറ്റകുറ്റപണികൾ നീളുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)