ഗൾഫിലുള്ള മകനെ കാണാൻ പുറപ്പെട്ടു; വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മുൻ പ്രവാസി മലയാളി മരിച്ചു
ബഹ്റൈനിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ പ്രവാസി വിമാന യാത്രക്കിടയിൽ മരിച്ചു. എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ മണ്ണിൽ വീട്ടിൽ മണ്ണിൽ എബ്രഹാം തോമസ് ആണ് വിമാനത്തിൽ വെച്ച് മരണപ്പെട്ടത്.ബഹറൈനിലുള്ള മകൻ നിതീഷ് എബ്രഹമിനെ സന്ദർശിക്കാൻ നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട തോമസ് യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിൽ വെച്ച് മരണപ്പെടുകയായിരുന്നു.ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്‌കത്തിൽ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചു. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകു വാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.ഭാര്യ ലിജിനു എബ്രഹാം കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്കുള്ള യാത്രയിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)