മലയാളികളേ ഈ രാജ്യം വിളിക്കുന്നു; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഇപ്പോൾ അപേക്ഷിക്കാം, തൊഴിലവസരം ഇതാ*
യുണൈറ്റഡ് കിംങ്ഡമിലെ വെയിൽസ് എൻഎച്ച്എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26 വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനമായ (ANCIPS 2025) അനുബന്ധിച്ചാണ് അഭിമുഖങ്ങൾ നടക്കുക.
സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവർത്തിപരിചയമുളളവർക്ക് അപേക്ഷിക്കാവുന്നതാണ് (PLAB ആവശ്യമില്ല). താൽപര്യമുളളവർ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ച് 2025 ജനുവരി 08 നകം അപേക്ഷ നൽകേണ്ടതാണ്. വെയിൽസിലെ മാനസികാരോഗ്യ വിഭാഗത്തിൽ മൂന്നു വർഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടർമാർക്ക് അവസരം. പ്രവൃത്തിപരിചയമനുസരിച്ച് £59,727 മുതൽ £95,400 വരെ വാർഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
റിഹാബിലിറ്റേഷൻ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും അവസരമുണ്ട്. ശമ്പളത്തിനു പുറമേ മൂന്നു വർഷം വരെയുളള GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള ഇക്കണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അർഹതയുണ്ടാകും.
വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)