വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കുവൈത്ത്
വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് അടുത്തിടെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം.ട്രാഫിക് പിഴകൾ അടക്കൽ സർക്കാർ അംഗീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയോ മാത്രമാണ്. അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ നിന്ന് മന്ത്രാലയം ആർക്കും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നിെല്ലന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)