Posted By Editor Editor Posted On

കുവൈത്തിൽ നഴ്സിങ് മേഖല ഇനി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ

കുവൈത്തിൽ നഴ്സിംഗ് മേഖലയെ ആദ്യമായി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദി പ്രഖ്യാപിച്ചു . സാമൂഹിക ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിൽ നഴ്‌സിംഗ് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.. ആരോഗ്യ പരിപാലന രംഗത്തെ നൂതന ഭാവി പരിവർത്തനം എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൻ്റ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. നഴ്‌സുമാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര സർവ്വകലാശാലകളുമായി സഹകരിച്ചു കൊണ്ട് ശാസ്ത്രീയവും പ്രായോഗികവുമായ പ്രത്യേക കോഴ്‌സുകൾ സംഘടിപ്പിക്കും .തൊഴിൽ പരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ സേവന ഗുണനിലവാരം ഉയർത്തുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ മേഖലയിലെ മൊത്തം ജീവനക്കാരിൽ 40 ശതമാനവും നഴ്‌സിംഗ് തൊഴിലാളികളാണെന്നതിനാൽ ഈ തൊഴിലിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *