Posted By Editor Editor Posted On

കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാർക്ക് പൗരത്വത്തിന് അർഹതയില്ല

കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പിൽ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.
കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ, അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. പ്രായപൂർത്തിയാകുമ്പോൾ മറ്റൊരു ദേശീയത തിരഞ്ഞെടുക്കണം.
∙ കുവൈത്ത് സ്വദേശിയെ വിവാഹം കഴിക്കുന്ന വിദേശ സ്ത്രീക്ക് പൗരത്വം നേടാൻ അർഹതയില്ല.
∙ ആഭ്യന്തരമന്ത്രി അംഗീകരിച്ച ഉത്തരവ് പ്രകാരം, വഞ്ചന, വ്യാജം അല്ലെങ്കിൽ തെറ്റായ രേഖകളിലൂടെ പൗരത്വം കരസ്ഥമാക്കിയവരുടെ പൗരത്വം റദ്ദാക്കാം. പ്രസ്തുത വ്യക്തിയുടെ ബന്ധുക്കളായ വ്യക്തികളുടെയും പൗരത്വം ഒഴിവാക്കും. പ്രവാചകൻ /അമീർ എന്നിവരുടെ പവിത്രതയെ വ്രണപ്പെടുത്തിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൗരത്വം നഷ്ടമാകും.

∙ സുരക്ഷാ കുറ്റകൃത്യങ്ങൾ, വിശ്വാസവഞ്ചന, തുടങ്ങിയ കേസുകളിൽ അകപ്പെട്ടവരുടെത് റദ്ദാക്കും. പൗരത്വം നൽകി പത്ത് വർഷത്തിനുള്ളിൽ സത്യസന്ധത-വിശ്വാസവുമാ യി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടവർ,അല്ലെങ്കിൽ പൊതുമേഖലയിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവരുടെയും പൗരത്വം ഒഴിവാക്കും.
∙സംസ്ഥാന താൽപ്പര്യത്തിലോ ബാഹ്യ സുരക്ഷയിലോ ലംഘനം കണ്ടെത്തിയാൽ പൗരത്വവും അവരുടെ ബന്ധുക്കളുടെ പൗരത്വവും എടുത്തുകളയും.
∙ ഒരു വിദേശ രാഷ്ട്രത്തെ അട്ടിമറി പ്രവർത്തനങ്ങൾ, സംശയാസ്പദ ബന്ധത്തെക്കുറിച്ചോ അധികാരികൾ വിവരങ്ങൾ ലഭിക്കുന്ന കേസുകളിലും പൗരത്വവും അവരുടെ ആശ്രിതരുടെയും പൗരത്വം നഷ്ടപ്പെടും.
∙ ആഭ്യന്തരമന്ത്രിയുടെ പ്രമേയപ്രകാരം, ഒരു കുവൈത്ത് സ്വദേശിനിയായ സ്ത്രീയുടെ ഭർത്താവ് മരണപ്പെടുകയോ, ജയിലിലോ, വിവാഹമോചനം നേടിയ കേസുകളിൽ മക്കൾ പ്രായപൂർത്തിയാകുന്നത് വരെ കുവൈത്ത് പൗരത്വം അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *