Posted By Editor Editor Posted On

കുവൈത്തിൽ വിസ നിയമലംഘനങ്ങൾക്ക് 2000 ദിനാർ വരെ പിഴ

കുവൈത്തിൽ സന്ദർശന വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കിൽ 1000 മുതൽ 2000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. കഴിഞ്ഞ മാസം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകിയ പുതിയ താമസ നിയമത്തിലാണ് ഈ വ്യവസ്ഥ. ഇത് പ്രകാരം സന്ദർശക വിസയിൽ ഒരാൾ രാജ്യത്ത് എത്തിയാൽ നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോയില്ലെങ്കിൽ സന്ദർശകനും സ്പോൺസർ ചെയ്ത വ്യക്തിയും നാട് കടത്തലിനു വിധേയരാകും. മാത്രവുമല്ല പിഴ ഉൾപ്പെടേയുള്ള ശിക്ഷകൾക്കും ഇവർ ബാധ്യസ്ഥരായിരിക്കും.മനുഷ്യകടത്ത് നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 വർഷം ജയിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ താമസ നിയമം.ഇതിനു പുറമെ മനുഷ്യക്കടത്തിന് ഇരയാകുന്ന ഓരോ തൊഴിലാളിക്കും പതിനായിരം ദിനാർ വീതം പിഴയും ഈടാക്കും.മനുഷ്യ ക്കടത്ത് കുറ്റങ്ങൾ ഇനി മുതൽ “പണത്തിന് പകരമായുള്ള വിസക്കച്ചവടം” എന്ന പേരിൽ ആണ് അറിയപ്പെടുക. വ്യക്തികൾ നടത്തുന്ന കുറ്റം കൃത്യങ്ങൾക്ക് അന്താ രാഷ്ട്ര തലത്തിൽ കുവൈത്തിന് ഉണ്ടാകുന്ന അപകീർത്തി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *