Posted By Editor Editor Posted On

333 രൂപ നിക്ഷേപിച്ച് 5 വർഷംകൊണ്ട് 7 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ സമ്പാദ്യ പദ്ധതി

പ്രതിമാസം കുറഞ്ഞ തുക നിക്ഷേപിച്ച് നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീം അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം എന്നിവ ഇതിൽ ഉൾപ്പെടുന്നു.സുരക്ഷിത നിക്ഷേപം തേടുന്നവർക്കും മറ്റ് ഓഹരി വിപണി ഉൾപ്പെടെയുള്ള നിക്ഷേപങ്ങളിൽ താൽപര്യം ഇല്ലാത്തവർക്കും പറ്റിയ സ്കീം ആണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (ആർഡി). ഈ പദ്ധതിയിൽ ഒരു നിക്ഷേപകന് പ്രതിമാസ നിക്ഷേപം നടത്താനും അഞ്ച് വർഷത്തെ സമയ പരിധിക്ക് ശേഷം മെച്യൂരിറ്റി തുക തിരികെ നേടാനും കഴിയും. നിക്ഷേപിക്കുന്ന തുകയ്ക്ക് നിങ്ങൾക്ക് ഒരു നിശ്ചിത പലിശ നിരക്ക് ലഭിക്കും. കേന്ദ്ര സർക്കാർ പദ്ധതി ആയതുകൊണ്ട് പണം നഷ്ടമാകുമെന്ന ഭയം വേണ്ട.

പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്

നിക്ഷേപങ്ങളിൽ കൂടുതൽ റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്ത വ്യക്തികൾക്ക് സർക്കാർ പിന്തുണയുള്ള ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 5 വർഷത്തിനുള്ളിൽ പ്രതിദിനം 333 രൂപ നിക്ഷേപിച്ച് 7 ലക്ഷം രൂപയുടെ നിക്ഷേപം വളർത്തിയെടുക്കാൻ കഴിയും. ഈ സേവിംഗ്സ് സ്കീമിൽ, നിക്ഷേപകർക്ക് പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കാനും 5 വർഷത്തിന് ശേഷം മെച്യൂരിറ്റി തുക നേടിയെടുക്കാനും കഴിയും.

പോസ്റ്റ് ഓഫീസ് ആർഡിയിലെ നിക്ഷേപം

ഈ സ്കീമിൽ എല്ലാ മാസവും 100 രൂപ മുതൽ നിക്ഷേപിക്കാൻ അവസരമുണ്ട്. പരാമവധി നിക്ഷേപത്തിന് പരിധിയില്ല. 5 വർഷം, 6 വർഷം, 7 വർഷം, 8 വർഷം, 9 വർഷം അല്ലെങ്കിൽ 10 വർഷം വരെ നിക്ഷേപ കാലാവധികൾ ലക്ഷ്യമാണ്. കുറഞ്ഞ നിക്ഷേപം 5 വർഷമാണ്ട്.

നികുതി ലാഭിക്കണോ? ഈ 7 നിക്ഷേപങ്ങൾ തിരഞ്ഞെടുക്കൂ…

അക്കൗണ്ട് തുടങ്ങാനുള്ള യോഗ്യത
അടുത്തുള്ള ഏതൊരു പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്കൊരു ആർഡി അക്കൗണ്ട് തുറക്കാനാകും. പോസ്റ്റ് ഓഫീസ് ആർഡിയിൽ ഒരാൾക്ക് ഒറ്റയ്‌ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ തുറക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അല്ലെങ്കിൽ 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി രക്ഷകർത്താവിന് അക്കൗണ്ട് ഓപ്പൺ ചെയ്യാം.

പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് മെച്യൂരിറ്റി

അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 5 വർഷത്തിന് (60 പ്രതിമാസ നിക്ഷേപങ്ങൾ) ശേഷമായിരിക്കും കാലാവധി പൂർത്തിയാകുക. വേണമെങ്കിൽ കാലാവധി പൂർത്തിയായശേഷം അക്കൗണ്ട് 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. മെച്യൂരിറ്റി തീയതി മുതൽ 5 വർഷം വരെ ആർഡി അക്കൗണ്ട് നിക്ഷേപം കൂടാതെ നിലനിർത്താം.

പ്രതിദിനം 333 രൂപ നിക്ഷേപിച്ച് 7 ലക്ഷം എങ്ങനെ നേടാം

6.7 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്‌ദാനം ചെയ്യുന്നത്. ഒരു നിക്ഷേപകൻ പ്രതിദിനം 333 രൂപ നീക്കിവെക്കുകയോ അല്ലെങ്കിൽ 10,000 രൂപ പ്രതിമാസം പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിക്കുകയോ ചെയ്താൽ, 5 വർഷം കൊണ്ട് അവരുടെ നിക്ഷേപം 7,13,659 രൂപയായി വളരും, അതിൽ 1,13,659 രൂപ പലിശയായി ലഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *