Posted By Editor Editor Posted On

കൗമാരത്തിൽ തന്നെ വൃദ്ധയായി: 19–ാം വയസ്സിൽ വിടവാങ്ങി ലോകത്തെ അതിശയിപ്പിച്ച ബിയാന്ദ്രി

അപൂർവ രോഗ ബാധിതയായിരുന്നു ബിയാന്ദ്രി ബൂയ്‌സെൻ 19–ാം വയസ്സിൽ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളിൽ ജീവിക്കുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച് ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു. ഇൻറർനെറ്റിലൂടെ അനേകരെ പ്രചോദിപ്പിച്ച ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു.ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തോടെയാണ് ബിയാന്ദ്രി ബൂയ്‌സെൻ ജനിച്ചത്. ഇത് കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. എല്ലുകൾ പൊട്ടുന്നതും ഇത്തരം രോഗികളിൽ കണ്ടുവരുന്ന പതിവുണ്ട്.40 ലക്ഷത്തിൽ ഒരാൾ മാത്രമേ ഈ രോഗത്തോടെ ജനിക്കുന്നുള്ളൂ. ഭേദമാക്കാനാകാത്ത ഈ രോഗം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളിൽ ഒരാളായിരുന്നു ബിയാന്ദ്രി. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ഇന്നലെ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും ‘മകളെ ആഴമായി സ്നേഹിച്ചതിന്’ ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *