Posted By Editor Editor Posted On

മാസംതോറും 5000 രൂപ നിക്ഷേപിച്ച് 3.5 ലക്ഷം നേടാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്.

വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെക്കറിങ് ഡെപ്പോസിറ്റ് ഇത്തരത്തില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന സുരക്ഷിതവും അച്ചടക്കപൂര്‍ണവുമായ നിക്ഷേപ മാര്‍ഗമാണ്. സര്‍ക്കാര്‍ ഉറപ്പോടെ ഉയര്‍ന്ന പലിശ നേടാന്‍ പോസ്റ്റ് ആര്‍ഡി നിക്ഷേപകര്‍ക്ക് സാധിക്കും. ഒരു നിശ്ചിത കാലാവധിയില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ സ്‌കീം അനുവദിക്കുന്നു.പലിശയുടെ ത്രൈമാസ കോമ്പൗണ്ടിങ് വഴിയാണ് പദ്ധതിയില്‍ സമ്പാദ്യം വളരുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം വെറും 100 രൂപയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വരുമാന വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം മൊത്തം തുക പലിശ സഹിതം ലഭിക്കും. ഇത് ഇടത്തരം സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറക്കാം. കൂടാതെ 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍, വിപണിയിലെ അപകടസാധ്യതകള്‍ ഇല്ല.ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ എന്ന നിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന ആകെ തുക 3,00,000 രൂപയാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിലവില്‍ 6.7 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം വരുമാനം 3,56,830 രൂപയായിരിക്കും. ഇവിടെ പലിശ മാത്രമായി 56,830 രൂപയാണ് ലഭിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *