Posted By Editor Editor Posted On

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാ​ജ്യ​ത്ത് ഇ​ന്ന് ചി​ത​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​​െയ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ഴ​ക്കൊ​പ്പം ഇ​ടി​ക്കും സാ​ധ്യ​ത​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​ത്ത അ​ന്ത​രീ​ക്ഷം തു​ട​രും. ത​ണു​ത്ത​തും വ​ര​ണ്ട​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പ​മു​ള്ള ഉ​യ​ർ​ന്ന മ​ർ​ദ സം​വി​ധാ​ന​ത്തി​ൻറെ വി​പു​ലീ​ക​ര​ണം രാ​ജ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി അ​റി​യി​ച്ചു. ഇ​ത് മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും ചി​ത​റി​യ മേ​ഘ​ങ്ങ​ളും സൃ​ഷ്ടി​ക്കും.വെ​ള്ളി​യാ​ഴ്ച, കാ​ലാ​വ​സ്ഥ മി​ത​മാ​യ​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് ചി​ല​പ്പോ​ൾ സ​ജീ​വ​മാ​കും. മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 40 കി.​ മീറ്റർ വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ന്യൂ​ന​മ​ർ​ദ സം​വി​ധാ​നം രാ​ജ്യ​ത്തെ ബാ​ധി​ക്കാ​ൻ തു​ട​ങ്ങും. കാ​റ്റ് തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റും. ചി​ത​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ഴ പി​ന്നീ​ട് ഇ​ടി​യോ​ട് കൂ​ടി​യേ​ക്കാം. പ​ര​മാ​വ​ധി താ​പ​നി​ല 20 മു​ത​ൽ 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യി​രി​ക്കും. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.​ശ​നി​യാ​ഴ്ച കാ​ലാ​വ​സ്ഥ ത​ണു​ത്ത​താ​യി​രി​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *