Posted By Editor Editor Posted On

വിദേശത്ത് വിസ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; 10 ലക്ഷം വാങ്ങിയ ശേഷം ഒരു വിവരവുമില്ല; യുവതി പിടിയിൽ

വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് 2022 ഏപ്രിൽ 14 ന് ആദ്യം നാലര ലക്ഷം രൂപ വാങ്ങി. തുടർന്നു പലപ്പോഴായി കൂടുതൽ തുക കൈക്കലാക്കി. 10,40,288 രൂപ നൽകിയിട്ടും വിസ നൽകിയില്ല. പിന്നീട് പണം തിരികെ നൽകാതെ മുങ്ങി. തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലും വാടക വീടുകളിലായിരുന്നു രാജിയുടെ താമസം. ഒടുവിൽ പൊലീസ് പിടിയിലായി. സമാന രീതിയിലുള്ള നാല് കേസുകളിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *