അമ്മയോടും കുഞ്ഞുങ്ങളോടും പോലും കനിവില്ല; സീറ്റിന് അധിക വിലയിട്ട് വിമാനക്കമ്പനികളുടെ കൊള്ള
വിമാന ടിക്കറ്റ് വർധനയിൽ നട്ടം തിരിയുന്ന യാത്രക്കാരോട് വിമാനത്തിൽ സീറ്റിന് വേറെയും പണം ഈടാക്കുന്നതായി പരാതി. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേനിരയിൽ ഇരിപ്പിടം ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയാണ് എയർലൈൻ ജീവനക്കാർ. ആദ്യം പലനിരയിൽ സീറ്റ് നൽകിയശേഷം പണം ലഭിക്കുന്നതോടെ ഒരേ നിരയിൽ തൊട്ടടുത്ത സീറ്റുകൾ നൽകുന്നു. യാത്രക്കാരെ പിഴിഞ്ഞ് വരുമാനം കൂട്ടുകയാണ് എയർലൈനുകളെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. അമ്മമാരെയും കുട്ടികളെയും സീറ്റിന്റെ പേരിൽ വേർപിരിക്കുന്നത് ക്രൂരതയാണെന്നും യാത്രക്കാർ പറഞ്ഞു. നേരത്തെ മുൻനിരകളിലെ സീറ്റുകൾക്കും വിൻഡോ സീറ്റുകൾക്കുമാണ് ചില എയർലൈനുകൾ പ്രത്യേകം പണം ഈടാക്കിയിരുന്നത്. ഇന്ന് വിമാനത്തിൽ ലഭ്യമായ സീറ്റുകളെല്ലാം വിറ്റ് കാശാക്കുകയാണ്. വിമാന ടിക്കറ്റിന് പുറമെയാണ് ഈ കൊള്ള.എല്ലാ പരിധിയും കടന്ന് ചില എയർലൈനുകൾ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാത്തതിനു വരെ പണം ഈടാക്കിത്തുടങ്ങി. ചൈൽഡ് ഫെയർ ഇല്ലാതാക്കുക, ഭക്ഷണം നിർത്തുക തുടങ്ങി നേരത്തെ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടുമ്പോഴും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നില്ലെന്ന് സ്ഥിരം യാത്രക്കാരും ആരോപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)