Posted By Editor Editor Posted On

എയർ ഇന്ത്യ പറക്കും വമ്പൻ മാറ്റങ്ങളുമായി; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി കമ്പനി

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയിൽ 2025ഓടെ വമ്പൻ മാറ്റം വരുന്നു. 2025ലെ എയർലൈൻറെ പദ്ധതികളും അന്താരാഷ്ട്ര സർവീസുകളിൽ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയർ ഇന്ത്യ അറിയിച്ചത്. നവീകരിച്ച എയർക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകൾ വ്യാപിപ്പിക്കുന്നതും അടുത്ത വർഷത്തെ വലിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലേക്ക് എയർ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം എയർക്രാഫ്റ്റുകൾ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള അപ്ഡേറ്റുകളാണ് വരാനിരിക്കുന്നത്. നവീകരിച്ച ക്യാബിൻ ഇൻറീരിയറുകളുള്ള എ350, ബി777വിമാനങ്ങൾ യുഎസിലേയും യുകെയിലേയും റൂട്ടുകളിൽ അവതരിപ്പിച്ചിരുന്നു. പ്രധാന അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന ഷെഡ്യൂളുകൾ കൂടുതൽ കാര്യക്ഷമമാക്കി കൊണ്ട് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും, എയർ ഇന്ത്യയുടെ ദില്ലിയിലെയും മുംബൈയിലെയും ഹബ്ബുകൾ വഴി നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത്ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള തടസ്സരഹിതമായ ഭൂഖണ്ഡാന്തര യാത്ര സാധ്യമാക്കുന്നതിലേക്കും നയിക്കുന്നതാണ് പുതിയ അപ്ഡേറ്റുകൾ. അതേസമയം 2025 ജനുവരി 16 മുതൽ ദില്ലി-ബാങ്കോക്ക് റൂട്ടിലെ എല്ലാ സർവീസുകൾക്കും എയർ ഇന്ത്യയുടെ പുനർനിർമ്മിച്ച എ320 നിയോ വിമാനമാണ് ഉപയോഗിക്കുക. പുനർനിർമ്മിച്ച എയർക്രാഫ്റ്റിൻറെ എക്കണോമി, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസുകൾ എന്നീ മൂന്ന് ക്ലാസുകളും പൂർണമായും നവീകരിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. കൂടാതെ ജനുവരി 1 മുതൽ ദില്ലി-ബാങ്കോക്ക് റൂട്ടിൽ ദിവസേനയുള്ള നാലാമത്തെ വിമാന സർവീസും എയർ ഇന്ത്യ തുടങ്ങും. നിലവിൽ ദിവസേന മൂന്ന് സർവീസുകൾ ഉള്ളതാണ് ജനുവരി മുതൽ വർധിപ്പിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *