കുവൈത്തിൽ വിലാസം അപ്ഡേറ്റ് ചെയ്യാത്ത നിരവധിപേരുടെ താമസ വിലാസങ്ങൾ നീക്കി
രാജ്യത്ത് പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവരുടെ സിവിൽ ഐ.ഡികളിലെ അഡ്രസുകൾ നീക്കം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 255 പേരുടെ താമസ വിലാസങ്ങൾ കൂടി നീക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായാണ് നടപടി. ഇതുവരെയായി ആയിരക്കണക്കിന് പേരുടെ അഡ്രസുകളാണ് നീക്കം ചെയ്തത്. രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പബ്ലിക് അതോറിറ്റി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)