കുവൈത്തിൽ മയക്കുമരുന്ന് കേസിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം
കുവൈത്തിൽ മയക്കുമരുന്ന് കേസിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ്. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി കുബർ ദ്വീപിൽ പിടികൂടിയ പ്രവാസികൾക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.അബദാൻ പ്രദേശത്തുനിന്ന് വന്ന പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപറേഷനിൽ പിടികൂടുകയായിരുന്നു. പ്രതികൾ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)