വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തി; പ്രവാസിയും, കാമുകിയും അറസ്റ്റിൽ
വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസിയും, കാമുകിയും അറസ്റ്റിൽ. ജഹ്‌റയിൽ പ്രവർത്തിക്കുന്ന അനക്‌സിൽ ലൈസൻസില്ലാത്ത ക്ലിനിക്ക് സ്ഥാപിക്കുകയും ഇവിടേക്ക് മയക്കുമരുന്ന് കടത്തുകയുമായിരുന്നു. മേജർ ജനറൽ ഹമദ് അൽ ദവാസിന്‍റെ (ജഹ്‌റ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ്) നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒരു വീട്ടിലെ അനെക്‌സ് മെഡിക്കൽ സെൻ്ററാക്കി മാറ്റിയതിന് ശേഷം അവരുടെ രാജ്യത്ത് നിന്നുള്ള രോഗികൾക്ക് മരുന്നുകൾ സംഭരിക്കുകയും നൽകുകയും ചെയ്യുന്നുവെന്നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ നിയമവിരുദ്ധ പ്രവർത്തനത്തനത്തിലൂടെ നേടിയ പണത്തിന് പുറമേ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അളക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)