കുവൈറ്റിലെ മോശം കാലാവസ്ഥ; നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ താമസക്കാർക്ക് നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രാലയം. പൊടിക്കാറ്റ് മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ആസ്മ രോഗികൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗികൾ, പ്രായമായവർ, കുട്ടികൾ തുടങ്ങിയ അപകടസാധ്യതയുള്ളവർ എന്നിവർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയണമെന്നും, അത്യവസ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും അറിയിച്ചു. വീടുകളിൽ പൊടി കയറുന്നത് തടയാൻ ജനലുകളും വാതിലുകളും കർശനമായി അടയ്ക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)