കുവൈറ്റിലേക്ക് സന്ദർശന വിസയ്ക്ക് വരുന്നവർക്ക് തിരിച്ചടി; ഫീസ് നിരക്ക് ഉയരാൻ സാധ്യത
കുവൈറ്റിലേക്ക് സന്ദർശന വിസയ്ക്ക് വരുന്നവർക്കുള്ള ഫീസ് നിരക്ക് ഉയരാൻ സാധ്യത. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം നടത്തിവരുകയാണെന്ന് റെസിഡൻസി ആൻഡ് നാഷനാലിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി പറഞ്ഞു. നിലവിൽ സന്ദർശന വിസക്ക് കുവൈത്ത് നിലവിൽ മൂന്നു ദീനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദീനാറും അതിൽ കൂടുതലും ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സക്കായി കുവൈത്ത് പൗരന്മാർ മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഈടാക്കുന്ന ഫീസും കമ്മിറ്റി അവലോകനം ചെയ്യുന്നുണ്ട്. അടുത്തിടെ അവതരിപ്പിച്ച പുതിയ റെസിഡൻസി നിയമത്തിന്റെ ഭാഗമായി വിദേശികളുടെ വിസ നടപടികളിലും കാലയളവിലും മറ്റും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ റെസിഡൻസി നിയമത്തിൽ പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷം വരെ താമസ അനുമതി ലഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)