Posted By Editor Editor Posted On

കുവൈത്തിലെ ഔഖാഫ് കോംപ്ലക്സ് പൊളിക്കാൻ തീരുമാനം

കുവൈത്തിലെ ഏറ്റവും പുരാതനമായ വാണിജ്യ സമുച്ചയങ്ങളിലൊന്നും കുവൈത്ത് സിറ്റിയുടെ അടയാളവുമായ ഔഖാഫ് കോംപ്ലക്സ് പൊളിക്കുവാൻ തീരുമാനം..എന്നാൽ ഇതിനായുള്ള അന്തിമ തീയതി ഇത് വരെ നിശ്ചയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. സമുച്ചയം ഒഴിപ്പിക്കുന്നതിനും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള തീയതി നിശ്ചയിക്കുക. ഇതിനു മുന്നോടിയായി സമുച്ചയത്തിനുള്ളിലെ മിക്ക കടകളും അടച്ചു പൂട്ടിയിട്ടുണ്ട്..കുവൈത്ത് സിറ്റിയുടെ ഹൃദയ ഭാഗത്ത് ഷർക്കിൽ സ്ഥിതി ചെയ്യുന്ന ഔഖാഫ് കോംപ്ലക്സ് 1977 ലാണ് നിർമ്മിക്കപ്പെട്ടത്.14,132 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം രാജ്യത്തെ ഏറ്റവും പഴയ വാണിജ്യ സമുച്ചയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അതെ സമയം
രാജ്യത്തിന്റെ പൈതൃകങ്ങൾ പേറുന്ന ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പൗരന്മാർ രംഗത്തെത്തിയിട്ടുണ്ട്.ഇത്തരം സമുച്ചയങ്ങളും കെട്ടിടങ്ങളും പൊളിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *