ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ കുവൈറ്റിൽ
അറബ് രാജ്യങ്ങളിലെ കണക്കുകൾ പ്രകാരം അമിതവണ്ണമുള്ളവരുടെ നിരക്കിൽ കുവൈറ്റ് ഒന്നാമത്. അടുത്ത കാലങ്ങളിൽ രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പൊണ്ണത്തടി പ്രധാന പ്രശ്നമായി മാറുകയാണ്. . ജനസംഖ്യയുടെ 77 ശതമാനവും അമിതഭാരമുള്ളവരാണ്. മേഖലയിലും കുവൈത്ത് തന്നെയാണ് ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. കുവൈത്തിലെ 77.9 ശതമാനം ആളുകളും അമിതഭാരമുള്ളവരാണെന്നുള്ളതാണ് ഞെട്ടിക്കുന്ന കണക്കുകൾ. ചെറുപ്രായക്കാരെയും ഇത് ബാധിക്കുന്നുണ്ട്, പ്രധാനമായും അഞ്ച് മുതൽ 19 വയസ്സുവരെയുള്ളവർക്കിടയിലെ നിരക്ക് 23 മുതൽ 26.9 ശതമാനം വരെയാണ്. വ്യായാമക്കുറവും ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)