കുവൈത്തിലെ മൂന്ന് മാസത്തെ സന്ദർശന വിസ; ഇന്ത്യക്കാർക്ക് ഫീസ് 30 ദിനാറായി ഉയരാൻ സാധ്യത
കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി 3 മാസമായി വർദ്ധിപ്പിക്കാനുള്ള തീരുമാനം പുറത്തു വരാനിരിക്കെ ഇവയുടെ ഫീസ് നിരക്ക് സമീപ ഭാവിയിൽ ഗണ്യമായി ഉയർന്നേക്കും. ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന കുവൈത്തി പൗരന്മാർക്ക് സന്ദർശന വിസക്ക് അതാത് രാജ്യങ്ങൾ ഈടാക്കുന്ന നിരക്ക് അടിസ്ഥാനമാക്കിയായിരിക്കും ഓരോ രാജ്യത്ത് നിന്നുള്ള സന്ദർശകർക്കും വിസ ഫീസ് നിർണ്ണയിക്കുക എന്നായിരുന്നു അദ്ദേഹം പ്രസ്ഥാവിച്ചത്. ഇവ വിശകലനം ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവിൽ മൂന്ന് മാസത്തെ ഇന്ത്യൻ സന്ദർശന വിസക്ക് കുവൈത്തി പൗരന്മാരിൽ ഏകദേശം 35 ദിനാർ ആണ് കുവൈത്തിലെ ഇന്ത്യൻ എംബസി ഈടാക്കുന്നത്. ഇത് പ്രകാരം കുവൈത്തിലേക്കുള്ള സന്ദർശന വിസ നിരക്ക് പുതുക്കി നിശ്ചയിക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടെ 3 മാസത്തെ സന്ദർശന വിസക്ക് ഇന്ത്യക്കാരും ചുരുങ്ങിയത് 30 ദിനാർ എങ്കിലും നൽകേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രവുമല്ല കാലാവധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സന്ദർശന വിസക്ക് നിരക്ക് ഈടാക്കുക എന്നും താമസ കാര്യ വിഭാഗം മേധാവി സൂചിപ്പിച്ചിരുന്നു.അതായത് നിലവിലെ നിരക്ക് പ്രകാരം ഒരു മാസത്തേക്ക് 3 ദിനാർ ആണെങ്കിൽ മൂന്ന് മാസത്തേക്ക് ഇത് 9 ദിനാർ ആയിരിക്കും. നിലവിലെ നിരക്കിൽ വർദ്ദ്ധനവ് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ മൂന്ന് മാസത്തെ സന്ദർശന വിസക്ക് നിലവിലെ നിരക്കിനെക്കാൾ 10 ഇരട്ടിയെങ്കിലും എങ്കിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
Comments (0)