
കുവൈത്തിൽ 3043 പേരുടെ പൗരത്വം കൂടി റദ്ദാക്കാൻ തീരുമാനം
അനധികൃതമായി നേടിയ 3043 പേരുടെ പൗരത്വം കൂടി റദ്ദാക്കാൻ തീരുമാനം കമ്മിറ്റി മന്ത്രിസഭയുടെ പരിഗണനക്കു വിട്ടതായി കുവൈത്ത് പൗരത്വത്തെക്കുറിച്ചുള്ള സുപ്രിം കമ്മിറ്റി വ്യക്തമാക്കി.ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.രാജ്യത്ത് അനധികൃതമായും വഞ്ചനാപരമായും പൗരത്വം നേടിയവർക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണ്. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി പേരുടെ പൗരത്വം പിൻവലിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)