Posted By Editor Editor Posted On

കുവൈത്ത് മം​ഗഫ് തീപിടുത്തം; അന്വേഷണ റിപ്പോ‍ർട്ട് പുറത്ത് വിടണമെന്ന് ആവശ്യം

കുവൈത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യം. മുനിസിപ്പൽ കൗൺസിൽ അംഗം വാലിദ് അൽ-ദാഗെർ ആണ് നഗര സഭ കൗൺസിൽ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചത്. മംഗഫ് തീപിടിത്ത സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി സഭാ യോഗ തീരുമാന പ്രകാരം നിക്ഷ്പക്ഷ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി അഹമ്മദി ഗവർണറേറ്റ് വിഭാഗം സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂൺ 12 നാണ് മംഗ ഫിൽ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടി ത്തത്തിൽ 24 മലയാളികൾ ഉൾപ്പെടേ 49 പേർ മരണമടഞ്ഞത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ. ബി ടി സി കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് തീപിടിത്തം ഉണ്ടായത്. 24 മലയാളികൾക്ക് പുറമെ 21 ഇതര സംസ്ഥാന തൊഴിലാളികളും 4 ഫിലിപ്പീൻസ് സ്വദേശികളുമാണ് അപകടത്തിൽ മരണമടഞ്ഞത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *