കുവൈറ്റിൽ ബയോമെട്രിക് സമയപരിധി അവസാനത്തിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റിൽ പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കും. ഇതിന് മുൻപായി എല്ലാവരും പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാർ, ബാങ്കിങ് ഇടപാടുകളെ ബാധിച്ചേക്കാം. ഇത്തരക്കാരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കും. സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ അവസാനിച്ചതോടെ ഇത്തരം നിബന്ധനകൾ നടപ്പിൽ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികള്‍ക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നല്‍കിയിട്ടുണ്ട്. മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് ബയോമെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)