Posted By Editor Editor Posted On

കുവൈത്തിൽ വീണ്ടും കെട്ടിടപരിശോധന കർശനമാക്കുന്നു; പ്രവാസികൾ പെടും

കുവൈത്തിൽ ചെറിയ ഇടവേളക്ക് ശേഷം കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കി. കഴിഞ്ഞ ദിവസം ഷുവൈഖ് വ്യവസായ മേഖലയിൽ അഗ്നി ശമന വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും അനേകം സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു..തെറ്റായതും അപകട കരവുമായ രീതിയിലുമുള്ള സംഭരണം,അഗ്നി ശമന ലൈസൻസുകൾ ഇല്ലാതെയുള്ള പ്രവർത്തനങ്ങൾ,മുതലായ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും , അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അഗ്നി ശമന വിഭാഗം മേധാവി അൽ-റൂമി വ്യക്തമാക്കി.
വാടകയ്‌ക്കെടുക്കുന്ന കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും അഗ്നി ശമന ലൈസൻസ് ഉണ്ടായിരിക്കണമെന്നും ഇക്കാര്യത്തിൽ എല്ലാ അഗ്നിശമന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വാടകക്കാരോട് ആവശ്യപ്പെട്ടു.മംഗഫ് അഗ്നി ബാധ ദുരന്തത്തെ തുടർന്നാണ് രാജ്യത്ത് അഗ്നി ശമന വിഭാഗം കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കർശനമാക്കിയത്. ഇതേ തുടർന്ന് അബ്ബാസിയ ഉൾപ്പെടേയുള്ള താമസം കേന്ദ്രങ്ങളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ അയവ് വരുത്തിയതോടെ ഇത്തരം സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വീണ്ടും കർശനമാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *