സലൂണിൽ മയക്കുമരുന്ന് വിൽപ്പന; ബാർബർ അറസ്റ്റിൽ
കുവൈറ്റിൽ ജോലി ചെയ്യുന്ന സലൂണിൽ ക്രിസ്റ്റൽ മെത്ത് വിൽപ്പന നടത്തിയ ഏഷ്യൻ ബാർബർ അറസ്റ്റിൽ. ജിലീബ്-ഷുയൂഖിലെ ഒരു പുരുഷ സലൂണിൽ ബാർബറായി ജോലി ചെയ്യുന്ന ഒരു ഏഷ്യൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർഅന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി, വിൽപ്പനയ്ക്ക് തയ്യാറായ ഷാബു അടങ്ങിയ ബാഗുകൾ ഇയാളുടെ കൈവശം കണ്ടെത്തി. പിടികൂടിയ വസ്തുക്കളുമായി പ്രതിയെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)