കുവൈറ്റിൽ 60 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചയാൾ പിടിയിൽ
കുവൈറ്റിൽ 60 കിലോഗ്രാം ഹാഷിഷ് കൈവശം വച്ചിരുന്ന അറബ് പൗരൻ അറസ്റ്റിൽ. ഇവ വില്പന നടത്തുന്നതിനായി പ്രതിയുടെ കയ്യിൽ സെൻസിറ്റീവ് സ്കെയിലും ധാരാളം ഒഴിഞ്ഞ ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ എമർജൻസി ഫോൺ നമ്പർ 112 വഴിയോ ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഹോട്ട്‌ലൈനിലോ അറിയിക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. മയക്കുമരുന്ന് പോലുള്ള സമൂഹത്തിന് ഭീക്ഷ്ണിയാവുന്ന വസ്തുക്കൾ തടയുന്നതിന് കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)