Posted By Editor Editor Posted On

കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ്: വിശദീകരണവുമായി പ്രതികളായ മലയാളികൾ; വായ്പ മുടങ്ങാൻ കാരണം ഇതാണ്

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത് മുങ്ങിയെന്ന പരാതിയിൽ നിലവിൽ അന്വേഷണം നേരിടുന്നവരിൽ പലരും കൊറോണ കാലത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് തിരിച്ചു പോകാൻ കഴിയാത്തവർ. കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ വ്യക്തമാക്കി. വായ്പാ തിരിച്ചടവിൽ ഇളവ് ആവശ്യപ്പെടാനും കൂടുതൽ സമയം ചോദിക്കാനും പ്രതികൾ ശ്രമം നടത്തി. കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരിൽ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും പ്രതികളായ മലയാളികൾ അറിയിച്ചു.
ഒരിക്കലും ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും കിടപ്പാടം വിറ്റെങ്കിലും കുടിശിക അടച്ചു തീർക്കുമെന്നും ഇവർ അറിയിച്ചു. നിലവിൽ അന്വേഷണം നേരിടുന്ന പലരും സാമ്പത്തിക പ്രയാസം നേരിടുന്നവരാണ്.മറ്റു ചിലർ കൊറോണ കാലത്തെ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് തിരിച്ചു പോകാൻ സാധിക്കാതെ വന്നതോടെ മറ്റു അവസരങ്ങൾ ലഭിച്ചു യു. എസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയവരുമാണ്.കുടിശിക അടച്ചു തീർക്കാൻ ഇവർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. കുവൈറ്റിലെ ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗൾഫ് ബാങ്ക് കുവൈറ്റ് അധികൃതർ നൽകിയ പരാതിയിൽ കേരളത്തിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. കോടികൾ ലോൺ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തിൽ കണ്ടെത്തി.ഗൾഫ് ബാങ്ക് കുവൈറ്റിൻറെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. 2020 -22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറ് മലയാളികളടക്കം 1425 പേർ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *