കുവൈത്തിൽ 1,638 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹമ്മദ് സിറ്റിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ നിർദേശ പ്രകാരമായിരുന്നു പരിശോധന.പരിശോധനയിൽ 1,638 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങൾക്ക് 22 പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്നു പേരെയും പിടികൂടി. ഇവരെ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി.നിയമങ്ങൾ ലംഘിച്ച വാഹനങ്ങളും പിടിച്ചെടുത്തു. നിയമലംഘകരെ പിടികൂടുന്നതിനായി മാസങ്ങളിലായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)