Posted By Editor Editor Posted On

പ്രവാസികള്‍ക്ക് ലോട്ടറിയായി ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി അറിയാം

പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍, അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രവാസികള്‍ക്ക് വിദേശകറന്‍സിയില്‍ ആരംഭിക്കാവുന്ന ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്‍റ് (FCNR) ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്കുകള്‍ ബാധകമാകുക. രൂപയെ ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.

അധിക പലിശ

1- 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഓവര്‍നൈറ്റ് ആള്‍ട്ടര്‍നേറ്റീവ് റഫറന്‍സ് റേറ്റിനേക്കാള്‍ (എആര്‍ആര്‍) നാല് ശതമാനം വരെ അധിക പലിശ നല്‍കാനാകും. (മുന്‍പ് ഇത് റണ്ട് ശതമാനമായിരുന്നു)
3- 5 വര്‍ഷം വരെ കാലാവധിയുള്ള എഫ്സിഎന്‍ആര്‍ (ബി) അക്കൗണ്ടുകളുടെ നിരക്ക് എആര്‍ആറിനേക്കാള്‍ മൂന്ന് ശതമാനമെന്നത് അഞ്ച് ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *