Posted By Editor Editor Posted On

കുവൈത്തിൽ വായ്പയെടുത്ത്​ മുങ്ങിയ മലയാളികൾക്കെതിരെ നിയമ നടപടി; പൊലീസ് അന്വേഷണം തുടങ്ങി

കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ രാ​ജ്യം വി​ട്ട മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ നി​യ​മ​ന​ട​പ​ടി.കേ​ര​ള​ത്തി​ലെ​ത്തി​യ കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ൽ ​നി​ന്നു​ള്ള മു​തി​ർന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് പ​രാ​തി ന​ൽ​കി. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​രാ​തി വി​ല​യി​രു​ത്തി​യ ശേ​ഷം ക്രി​മി​ന​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ്​ പൊ​ലീ​സ് നീ​ക്കം. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള വി​ശ്വാ​സ​വ​ഞ്ച​ന, സ്വ​ത്ത​പ​ഹ​ര​ണം ന​ട​ത്തി അ​പ്ര​ത്യ​ക്ഷ​മാ​ക​ൽ ഉ​ൾപ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് ജാ​മ്യ​സാ​ധ്യ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണെ​ടു​ക്കു​ക.കു​വൈ​ത്തി​ന്​ പു​റ​മെ മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​താ​യാ​ണ് വി​വ​രം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *