Posted By Editor Editor Posted On

കുവൈറ്റിൽ നേരിയ ഭൂചലനം

കുവൈറ്റിലെ താമസക്കാരിൽ പലർക്കും വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം വ്യാഴാഴ്ച കൃത്യം 07:02 ന് ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിൽ സംഭവിച്ചതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ ദേശീയ ഭൂകമ്പ ശൃംഖല അറിയിച്ചു. കുവൈറ്റിൽ രാവിലെ 07:23 ന് ഒരു തുടർചലനവും 08:38 ന് രണ്ടാമത്തെ തുടർചലനവും അനുഭവപ്പെട്ടു. കുവൈറ്റ് സിറ്റിയിൽ നിന്ന് 273 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം എന്നും രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാർക്കും താമസക്കാർക്കും അനുഭവപ്പെട്ടതായി കേന്ദ്രം പത്രക്കുറിപ്പിൽ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *