Posted By Editor Editor Posted On

കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തി; മലമുകളിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ വിനോദത്തിനായി എത്തിയ മലയാളി യുവാവ്​ അപകടത്തിൽ മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മലമുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്​. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവധിദിനം ആഘോഷിക്കാൻ തിങ്കളാഴ്ച കൂട്ടുകാർക്കൊപ്പം എത്തിയ സായന്ത് ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സായനത്തിനെ പെട്ടെന്ന് കാണാത്തതിനെത്തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കൾ. ഭാര്യ: അനുശ്രീ. സഹോദരി: സോണിമ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *