തുടർച്ചയായ നാല് ദിവസം അവധി; പുതുവത്സരം പൊടിപൊടിക്കാൻ കുവൈറ്റ്
കുവൈത്തില്‍ പൊതുമേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. കുവൈത്ത് മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്.
ജനുവരി ഒന്നിനും രണ്ടിനുമാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് ബുധനാഴ്ച ആയതിനാല്‍ രണ്ട് ഔദ്യോഗിക അവധി ദിവസങ്ങളുടെ ഇടയില്‍ വരുന്ന ദിവസമാണെന്നത് പരിഗണിച്ച് ജനുവരി രണ്ട് വ്യാഴാഴ്ചയും അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 3,4 തീയതികള്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ജനുവരി അഞ്ച് മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചിടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)