ഗതാഗതനിയമലംഘനത്തെ തുടർന്ന് അപകടമരണം സംഭവിച്ചാൽ അഞ്ച് വർഷം തടവും പിഴയും
കുവൈത്തിൽ ചുവപ്പ് സിഗ്നൽ ലംഘനം,അമിത വേഗത,മത്സരയോട്ടം, വാഹനഭ്യാസ പ്രകടനം മുതലായ നിയമ ലംഘനങ്ങളെ തുടർന്ന് മറ്റുള്ളവർക്ക് ജീവഹാനി സംഭവിച്ചാൽ കുറ്റക്കാർക്കെതിരെ 5 വർഷം തടവും പതിനായിരം ദിനാർ പിഴയും ചുമത്തും. ഗതാഗത വിഭാഗത്തിലെ ബ്രിഗേഡിയർ ജനറൽ, ഖാലിദ് അൽ-അദ്വാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇത്തരം നിയമ ലംഘനങ്ങൾ ഗുരുതര കുറ്റകൃത്യമായി കണ ക്കാക്കും. ചുവപ്പ് സിഗ്നൽ ലംഘനം നടത്തുന്നവർക്ക് എതിരെ ആദ്യ തവണ 150 ദിനാർ ആണ് പിഴ ചുമത്തുക.തുടർന്നും ഇത് ആവർത്തിച്ചാൽ 600 ദിനാർ പിഴയും ഒരു വർഷത്തെ തടവ് ശിക്ഷയും ലഭിക്കും.ഇതിനു പുറമെ വാഹനം കണ്ടു കെട്ടുകയു ചെയ്യും. അതെ പോലെ വാഹനം ഓടിക്കുമ്പോൾ ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)