Posted By Editor Editor Posted On

കുവൈത്തിൽ 60 വയസിനുമുകളിൽ പ്രായമായ പ്രവാസികളുടെ താമസരേഖ പുതുക്കൽ; നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു.മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ശനിയാഴ്ച നേരത്തെയുള്ള നിമങ്ങളിൽ ഭേദഗതി വരുത്തിയത്.ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.. 2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് ഇഖാമ ഫീസ്, ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 1000 ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *