Posted By Editor Editor Posted On

കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ

കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് അദാൻ പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ഖുറൈൻ, അൽ-ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് അഗ്നി ശമന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. വീട്ടിനകത്ത് കുടുങ്ങി കിടന്ന 6 പേരെ പുറത്ത് എത്തിക്കുകയും ചെയ്തിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *