Posted By Editor Editor Posted On

ഒറ്റദിവസം കൊണ്ട് റദ്ദാക്കിയത് 3000 പേരുടെ പൗരത്വം; കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികളും

അനധികൃതമായ മാർഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെടുത്തവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടർന്ന് കുവൈറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസം മാത്രം 3000ത്തിലേറെ പേരുടെ പൗരത്വമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിവിധ കാരണങ്ങളാൽ റദ്ദാക്കിയത്. ഇവരിൽ രാജ്യത്തെ പ്രശസ്തരായ രണ്ട് സെലിബ്രിറ്റികളും ഉൾപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രശസ്ത കുവൈറ്റ് നടനും കലാകാരനുമായ ദാവൂദ് ഹുസൈൻ, അറിയപ്പെട്ട അറബ് ഗായിക നവാൽ അൽ കുവൈത്തി എന്നിവരുടെ പൗരത്വമാണ് റദ്ദാക്കിയത്. ഇവരുടെ കുവൈറ്റ് പൗരത്വം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കുവൈറ്റിൻറെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി കുവൈറ്റ് ദിനപത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച കുവൈറ്റ് പൗരത്വം റദ്ദാക്കപ്പെട്ട 1,758 വ്യക്തികളുടെ പട്ടികയിലാണ് ഈ സെലിബ്രിറ്റുകളുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.ദേശീയത അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ പൗരത്വം പിൻവലിക്കാനുള്ള കാരണം എന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും പത്രം വ്യക്തമാക്കി. ഇവരുടെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *