50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ
കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ ലഭിച്ച കാമുകിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. മുപ്പതുകാരനായ യുവാവുമായി പ്രണയത്തിലായെന്നും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിലവിൽ സാമ്പത്തിക പ്രയാസത്തിലായതിനാൽ ഇപ്പോൾ പറ്റില്ലെന്നും യുവാവ് കാമുകിയെ അറിയിച്ചു. ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളിലായി 78 ആയിരം ദിനാർ നൽകി യുവാവിന് സാമ്പത്തികമായി സഹായിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ പണം കൈക്കലാക്കിയതോടെ യുവാവ് വിവാഹത്തിന് വിസമ്മതിച്ചതായും, ബന്ധത്തിൽ നിന്ന് പിന്മാറിയതായും പരാതിയിൽ പറയുന്നു. യുവാവിന് പണം കൈമാറിയതിന്റെ രേഖകളും ഇവർ പരാതിയോടൊപ്പം സമർപ്പിച്ചിരുന്നു . ഇതേ തുടർന്ന് യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും സ്ത്രീ നൽകിയ പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാൾക്കെതിരെ വഞ്ചന കുറ്റത്തിന് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)