തണുപ്പകറ്റാന്‍ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് പ്രവാസി മലയാളി ഗള്‍ഫില്‍ മരിച്ചു
മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അല്‍ താരിഖില്‍ വീട്ടുജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയില്‍ അസൈനാര്‍ (45) ആണ് മരിച്ചത്. 14 വര്‍ഷമായി പ്രവാസി ജീവിതം നയിക്കുകയായിരുന്നു അസൈനാര്‍, ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്, പരേതനായ മെയ്ദീന്‍കുട്ടി, മാതാവ്, ആയിഷ, ഭാര്യ, ഷെറീന, മക്കള്‍ മുഹ്സിന്‍, മൂസിന്‍ എന്നിവരാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)