കുവൈറ്റിലെ പുതിയ റസിഡൻസി നിയമത്തിൽ കർശന വ്യവസ്ഥകൾ; പ്രവാസികൾക്ക് അഞ്ച് വർഷം മാത്രം വിസ
കുവൈറ്റ് അമീര്‍ പുതുതായി അംഗീകാരം നല്‍കിയ പുതുക്കിയ റസിഡന്‍സി നിയമത്തിലുള്ളത് പ്രവാസികളുടെ വിസ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകള്‍. പ്രവാസികളുടെ പരമാവധി റസിഡന്‍സി വിസ അഞ്ച് വര്‍ഷത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളാണ് ഇതിലുള്ളത്. പ്രവാസികളുടെ താമസത്തിന്മേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനും താമസം, തൊഴില്‍ സമ്പ്രദായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാവിധി നല്‍കാനുമാണ് ചട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പാസ്പോര്‍ട്ട് പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പ്രവാസികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം.
- ഹോട്ടലുകളും ഫര്‍ണിഷ് ചെയ്ത താമസ സൗകര്യം നല്‍കുന്നവരും 24 മണിക്കൂറിനുള്ളില്‍ വിദേശ അതിഥികളുടെ വരവും പോക്കും റിപ്പോര്‍ട്ട് ചെയ്യണം.
- കുവൈറ്റില്‍ വിസിറ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് വിസ എക്സ്റ്റന്‍ഷനോ റസിഡന്‍സി പെര്‍മിറ്റോ അനുവദിച്ചില്ലെങ്കില്‍ പരമാവധി മൂന്ന് മാസം വരെ മാത്രമേ രാജ്യത്ത് താമസിക്കാനാവൂ.
- താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റുകള്‍ മൂന്ന് മാസത്തേക്ക് പരിമിതപ്പെടുത്തി. എന്നാല്‍ ഒരു വര്‍ഷം വരെ അത് നീട്ടാം. കുവൈറ്റിലെ സ്ത്രീകളുടെയും പ്രോപ്പര്‍ട്ടി ഉടമകളുടെയും കുട്ടികള്‍ക്ക് പത്ത് വര്‍ഷം വരെയും നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെയും വിസ അനുവദിക്കും. എന്നാല്‍ പ്രവാസികളുടെ റെഗുലര്‍ റെസിഡന്‍സി അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തി. സാധാരണ ഒരു പ്രവാസിക്ക് അഞ്ച് വര്‍ഷം മാത്രമേ റസിഡന്‍സി വിസ ലഭിക്കുകയുള്ളൂ.
- ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നാല് മാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്ത് തുടരാന്‍ അനുവാദമില്ല.
- ഒരു വിദേശിയുടെ വിസ കാലഹരണപ്പെടുകയോ വിദേശി അവരുടെ അനുവദനീയമായ കാലയളവ് കവിയുകയോ ചെയ്താല്‍ സ്‌പോണ്‍സര്‍ മന്ത്രാലയത്തെ അറിയിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)